കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ വടക്കൻ പോരാട്ടത്തിൽ കാലിക്കട്ട് എഫ്സിക്കു ജയം. ജവഹർ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ കാലിക്കട്ട് 1-0നു കണ്ണൂർ വാരിയേഴ്സിനെ തോൽപ്പിച്ചു.
15-ാം മിനിറ്റിൽ ബൊഅസോയാണ് കാലിക്കട്ടിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ചുവപ്പുകാർഡിലൂടെ കാലിക്കട്ടിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയെങ്കിലും അതു മുതലാക്കാൻ കണ്ണൂരിനായില്ല.
കാലിക്കട്ട് എഫ്സി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. നാലു മത്സരങ്ങളിൽനിന്ന് 11 പോയിന്റാണ് കാലിക്കട്ടിനുള്ളത്.